ഇറാനെ കുറിച്ച് ഊറ്റം കൊണ്ട് കുരച്ചു ചാടി പ്രതിഷേധിക്കുന്നവർ അറിയേണ്ട ചില ചരിത്രമുണ്ട്. ഇറാൻ ഒരു ഇസ്ലാമിക രാഷ്ട്രമായിരുന്നില്ല. ഗോത്രങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തിയ അറേബ്യൻ കൊള്ള സംഘങ്ങൾ അവരുടെ മതം അവിടെ അടിച്ചേൽപ്പിച്ചതാണ് ഇസ്ലാമികത. പേർഷ്യ എന്നായിരുന്നു വാണിജ്യ രംഗത്ത് ചരിത്രമറിയപ്പെടുന്ന കാലം മുതൽ ആ പ്രദേശത്തിൻ്റെ പേര്. സിന്ധു നദീതടവുമായി അതായത് സിന്ധു സ്ഥാനുമായി നേരിട്ട് വാണിജ്യ സാംസ്കാരിക സാമൂഹിക ബന്ധങ്ങൾ ഉണ്ടായിരുന്ന രാജ്യം. ചരിത്രത്തിൽ ആദ്യ രണ്ട് ഏകദൈവ വിശ്വാസമതങ്ങൾ ഉണ്ടായിരുന്നതു ഒന്ന് പേർഷ്യ ആയിരുന്നു. അഹുര മസ്ദ എന്നായിരുന്നു പേർഷ്യക്കാരുടെ ഏക ദൈവത്തിൻ്റെ പേര്. മറ്റൊരു ഏകദൈവ വിശ്വാസ മതം അക്കാലത്തേ ഉണ്ടായിരുന്നത് ജൂതമതമായിരുന്നു. യഹോവ എന്നവർ അവരുടെ ദൈവത്തെ വിളിച്ചു. ജൂതൻമാർ ദൈവത്തെ പേര് പറഞ്ഞ് പരാമർശിക്കാറില്ല. അതിന് പകരം അദോണായ് (കർത്താവ്) എന്നാണ് പറയുക. ഏകദൈവ വിശ്വാസികളായ പേർഷ്യക്കാരുടെ ദേവാലയമാണ് ഇന്ന് ചരിത്ര സ്മാരകമായി കണക്കാക്കി സംരക്ഷിക്കപ്പെടുന്ന പെട്ര. പേർഷ്യക്കാർ സിന്ധു നദീതടത്തിൽ ഉള്ളവരെ വിളിച്ചിരുന്നത് ഹിന്ദുസ്ഥാനികൾ എന്നാണ്. യഥാർത്ഥത്തിൽ പേർഷ്യക്കാരാണ് ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന പേരുകൾ ഇന്ത്യക്കാർക്ക് നൽകിയത്. കാരണം സിന്ധുസ്ഥാൻ എന്ന വാക്കിലെ സ എന്ന അക്ഷരം പേർഷ്യൻ ഭാഷ പ്രകാരം ഉച്ചരിക്കാൻ അവർക്ക് വിഷമമായിരുന്നു. അതു കൊണ്ട് അവർ സ ചേർത്ത് പറയേണ്ട കാര്യങ്ങൾ ഹ, ഷ, തുടങ്ങിയ അക്ഷരങ്ങൾ ഉപയോഗിച്ചോ ശബ്ദ വ്യതിയാനത്തോടെയോ ഉപയോഗിച്ചു വന്നു. അങ്ങനെ സിന്ധു സ്ഥാനികളായ നമ്മൾ ഹിന്ദുസ്ഥാനികളും ഹിന്ദുക്കളുമായി. അല്ലാതെ ഹിന്ദു എന്നത് ഒരു മതമല്ല. പേർഷ്യക്കാർ വിളിച്ചു വന്ന സ്ഥലപ്പേരാണ്. പേർഷ്യക്കാർക്ക് ഹിന്ദുസ്ഥാനികളോട് വളരെ അടുപ്പം തോന്നി. കാരണം പേർഷ്യക്കാരെ പോലെ തന്നെ സ്വതന്ത്ര ചിന്താഗതിയുള്ളവരും ഏക ദൈവ വിശ്വാസത്തിൽ നിലനിന്നിരുന്നവരും നിരീശ്വരവാദികൾക്ക് വരെ സ്വതന്ത്ര ചിന്ത പിന്തുടരാൻ അവകാശമുണ്ടായിരുന്നവരുമായിരുന്നു ഇന്ത്യയിലെ അവരുടെ ഹിന്ദുക്കൾ. പേർഷ്യക്കാരോടൊപ്പം ചൈനക്കാരും യഹൂദരും യൂറോപ്യൻസും ഒക്കെ സിന്ധു സ്ഥാനിലേക്ക് വന്നിട്ടുണ്ട്. യൂറോപ്യൻമാർ സിന്ധു നദീതടത്തിനെ ഇൻഡസ് എന്നും അവിടെ ജീവിച്ചിരുന്ന പരിഷ്കൃത ജനതയായ ദ്രാവിഡരെ ഇൻഡ്യൻസ് എന്നും വിളിച്ചു. അക്കാലത്ത് വ്യാപാരാവശ്യങ്ങൾക്കായി വന്നിരുന്നവരിൽ ഒരു വിഭാഗം ഇവിടെ സ്ഥിരതാമസമാക്കി. അവർ സിന്ധു സ്ഥാനികളുമായി ഇടകലർന്നു. പിന്നീട് മധ്യപൂർവ്വ ഏഷ്യയിൽ നിന്ന് അക്രമികളായ ആര്യൻ മിശ്രിത വർഗ്ഗങ്ങൾ സിന്ധു സ്ഥാനനെ അതായത് ഹിന്ദുക്കളെ, അതായത് ഇൻഡ്യൻസിനെ കീഴടക്കുകയും തുരത്തുകയും ചെയ്തു. ഈ മിശ്രിത ആര്യൻ വർഗങ്ങൾ പലഗോത്രങ്ങൾ തമ്മിൽ ബന്ധപ്പെട്ട് മിശ്രിത ജനിതകമുള്ളവരായിരുന്നു. അതിനാൽ തന്നെ അവരുടെ പല ഗോത്രങ്ങളിലും നൂറുകണക്കിന് ദൈവങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നു. അവർ സിന്ധു നദീതടങ്ങളിലേക്കും വടക്കേ ഇന്ത്യൻ മേഖലകളേയും പിടിച്ചെടുത്ത് കൈവശം വച്ചു. ദ്രാവിഡ സിന്ധു സ്ഥാനികളുടെ മുഖമുദ്രയായി ഉപയോഗിച്ചിരുന്ന ഹിന്ദു എന്ന പദത്തെ ഈ അക്രമിക്കൂട്ടങ്ങളും അവരുടെ പിൻതലമുറകളും സ്വന്തമാക്കി. അവരിൽ ധനികർ ചേർന്ന് അതിൽ ബ്രാഹ്മണിക്കൽ ഭരണമുണ്ടാക്കി.അവർക്ക് നിയന്ത്രിക്കാൻ പറ്റുന്നവരെ സൃഷ്ടിക്കാൻ നാല് വർണങ്ങൾ സൃഷ്ടിച്ചു. അതാണ് ഇന്ന് കാണുന്ന ചാതുർവർണ്യം. പിന്നീടവർ ബ്രാഹ്മണ മേധാവിത്തമുള്ള ഒരു മത സങ്കൽപ്പമായി പിന്തുടർന്നു. ഇതേ സമയം പേർഷ്യക്കും മാറ്റങ്ങൾ വന്നു.
പുരാതന കാലം മുതൽ 'പേർഷ്യ' എന്ന് ലോകം വിളിച്ചിരുന്ന രാജ്യം 1935-ലാണ് ഔദ്യോഗികമായി 'ഇറാൻ' എന്ന പേര് സ്വീകരിച്ചത്. ഇതിന് പിന്നിലെ പ്രധാന ചരിത്രവസ്തുതകൾ താഴെ പറയുന്നവയാണ്:
പേർഷ്യ എന്ന പേരിന്റെ ഉത്ഭവം
ഗ്രീക്ക് സ്വാധീനത്തിൽ നിന്നും വന്നതാണ്. പുരാതന കാലത്ത് തെക്കൻ ഇറാനിലെ ഒരു പ്രവിശ്യയുടെ പേരായിരുന്നു 'പാർസ്' (Pars). ഇവിടെ നിന്നാണ് മഹാനായ സൈറസ് തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഗ്രീക്കുകാർ ഈ പ്രദേശത്തെ 'പേർസിസ്' എന്ന് വിളിച്ചു. ഏകദൈവത്തിൻ്റെ അമ്പലമുണ്ടായിരുന്ന പെട്രയുള്ള പ്രദേശം പേർഷ്യ ആയി മാറി എന്നും പറയാം. പിൽക്കാലത്ത് പാശ്ചാത്യ ലോകം മുഴുവൻ ഈ രാജ്യത്തെ വിളിക്കാൻ 'പേർഷ്യ' എന്ന പേര് ഉപയോഗിച്ചു തുടങ്ങി.
ഇറാൻ എന്ന പേരിന്റെ അർത്ഥം
ആര്യന്മാരുടെ നാട് എന്നാണ്. ഇറാനിലെ ജനങ്ങൾ പണ്ടുമുതലേ തങ്ങളുടെ രാജ്യത്തെ വിളിച്ചിരുന്നത് 'ഇറാൻ' എന്നായിരുന്നു. 'ആര്യന്മാരുടെ നാട്' എന്നാണ് ഈ വാക്കിന്റെ അർത്ഥം. പുരാതന പേർഷ്യൻ ഭാഷയിലെ 'അരിയാന' എന്ന വാക്കിൽ നിന്നാണ് ഇത് ഉണ്ടായത്.
1935-ലെ മാറ്റം
റെസാ ഷാ പഹ്‌ലവിയുടെ കാലത്താണ്. 1935 മാർച്ച് 21-ന് (ഇറാനിയൻ പുതുവർഷ ദിനം), അന്നത്തെ ഭരണാധികാരിയായിരുന്ന റെസാ ഷാ പഹ്‌ലവി ലോകരാജ്യങ്ങളോട് ഒരു അഭ്യർത്ഥന നടത്തി. ഇനി മുതൽ നയതന്ത്ര ബന്ധങ്ങളിലും ഔദ്യോഗിക രേഖകളിലും 'പേർഷ്യ' എന്നതിന് പകരം 'ഇറാൻ' എന്ന് തന്നെ ഉപയോഗിക്കണം എന്നതായിരുന്നു അത്.
കാരണം: പേർഷ്യ എന്നത് ഒരു ചെറിയ വിഭാഗത്തെ (പേർഷ്യൻ വംശജരെ) മാത്രം സൂചിപ്പിക്കുന്ന പേരാണെന്നും, ഇറാൻ എന്നത് രാജ്യത്തെ എല്ലാ ഗോത്രങ്ങളെയും വംശങ്ങളെയും ഉൾക്കൊള്ളുന്ന പേരാണെന്നും അദ്ദേഹം വിശ്വസിച്ചു. കൂടാതെ, രാജ്യത്തിന്റെ ആധുനികവൽക്കരണത്തിന്റെയും ദേശീയതയുടെയും ഭാഗം കൂടിയായിരുന്നു ഈ മാറ്റം. ആറാം നൂറ്റാണ്ട് മുതൽ ഏകദൈവ വിശ്വാസികളായ പേർഷ്യക്കാർ ഇസ്ലാമിക മേധാവിത്തത്തിലേക്ക് മാറ്റപ്പെട്ട ചരിത്രം കൂടി നോക്കാം. ആറാം നൂറ്റാണ്ടിൽ സൗദിയിലെ മക്കയിലും മദീനയിലും ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിലൂടെ രൂപപ്പെട്ട ഇസ്ലാം മതം ഖുറേഷി വംശത്തെ പൂർണമായി കീഴിലാക്കി. വാണിജ്യ താൽപര്യമുണ്ടായിരുന്ന ഖുറേഷികൾക്ക് 360 ദൈവങ്ങളും അവരെ പ്രതിഷ്ഠിച്ച കഅബയും മക്കയിലുണ്ടായിരുന്നു. ഹുബൽ എന്നായിരുന്നു പ്രധാന ദൈവത്തിൻ്റെ പേര്. ചന്ദ്രദേവനായിരുന്നു ഹുബൽ. എന്നാൽ ഖുറേഷി ഗോത്രത്തിൽ സാമ്പത്തിക ഭിന്നിപ്പ് രൂക്ഷമാകുകയും മുഹമ്മദ് എന്ന ഒരു ഖുറേഷിയുടെ നേതൃത്വത്തിൽ ഒരു ചെറിയ സംഘം രൂപപ്പെടുകയും ചെയ്തു. ആ സംഘം മദീന കേന്ദ്രമാക്കി ശക്തിയാർജിക്കുകയും ചുറ്റുപാടുമുള്ള ഗോത്രങ്ങളെ ആക്രമിച്ച് കീഴടക്കുകയും സമ്പത്ത് കൊള്ളയടിച്ച് ശക്തി പ്രാപിക്കുകയും ചെയ്തു. കീഴടക്കപ്പെട്ട ഗോത്രങ്ങളെ ചൊല്പടിയിൽ നിർത്താൻ എളുപ്പമാർഗ്ഗമെന്ന നിലയിൽ രൂപപ്പെടുത്തിയ സംവിധാനമാണ് ശരിഅ നിയമം. ആ നിയമത്തിന് പിൻബലം മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതത്തിൽ നിക്ഷിപ്തമാക്കി. മക്ക പിടിച്ചെടുത്ത മുഹമ്മദ് കഅബയിലെ 359 വിഗ്രഹങ്ങളും തകർക്കുകയും അവിടെ ഉണ്ടായിരുന്ന വിഗ്രഹങ്ങളിൽ ഒന്നിൻ്റെ പേരു കാരനായ അള്ളാഹു എന്ന ഒരു ദൈവത്തെ മാത്രമേ അംഗീകരിക്കൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ഖുറേഷികളും കീഴടക്കപ്പെട്ടവരും നിർബന്ധിതരായി ഇസ്ലാം മതക്കാരായി . മുഹമ്മദിൻ്റെ മരണശേഷം അനുയായികളും ബന്ധുക്കളും മതത്തേയും സംഘത്തേയും നയിക്കുന്ന ഖലീഫ സ്ഥാനത്തിനായി പരസ്പരം പോരാടി. അതിൽ അനുയായികൾ അറേബ്യ കേന്ദ്രീകരിച്ച് നിലനിന്നപ്പോൾ ബന്ധുത്വം ഉണ്ടായിരുന്നവർ മറ്റിടങ്ങളിലേക്ക് സംഘടിതരായി നീങ്ങി. അപ്പോഴും മുഹമ്മദിൻ്റെ അനുയായി വിഭാഗവും ബന്ധുത്വം അവകാശപ്പെട്ടിരുന്നവരും ഒരേ വിശ്വാസം പിന്തുടരുകയും പരസ്പരം ശത്രുതയിലാകുകയും ചെയ്തു വന്നു. അതിൽ അനുയായി പക്ഷം സുന്നികളെന്നും ബന്ധു പക്ഷം ഷിയാക്കൾ എന്നും പൊതുവേ വിളിക്കപ്പെട്ടു. അവയിൽ തന്നെ നിരവധി വിഭാഗങ്ങളും ജാതി ഉപജാതികളും ഉണ്ട്. ഇതിൽ ഷിയാക്കൾ പേർഷ്യയെ ആക്രമിച്ചു. അവിടം കീഴടക്കി. പെട്ര തകർക്കപ്പെട്ടു. പാർസികൾ പലരും നാടുവിട്ടു. അവർ ഇന്ത്യൻ പ്രദേശങ്ങളിലേക്കും മുൻപ് തന്നെ അവരുടെ വംശക്കാർ ഉണ്ടായിരുന്ന മറ്റിടങ്ങളിലേക്കും ചേക്കേറി. അങ്ങനെ പല കാലത്തായി ഇന്ത്യയിലെത്തിയവർ ഇവിടെ പൗരൻമാരായി മാറി. ആ വിഭാഗങ്ങളിൽ പെട്ടവരുടെ പിൻതലമുറയിൽ പെട്ടവരാണ് ടാറ്റാ ഗ്രൂപ്പ് ഒക്കെ. മറ്റൊരു പേർഷ്യൻ വംശജനാണ് ഇന്ദിരാഗാന്ധിയുടെ ഭർത്താവായ ഫിറോസ് ഗാന്ധി. അവരൊന്നും മുസ്ലീമുകൾ അല്ല. ഷിയാക്കൾ പേർഷ്യയിൽ ഭരണം പിടിച്ചെടുത്തു. മതം അടിച്ചേൽപ്പിച്ചു. പേർഷ്യക്കാർ ഉന്നത വിദ്യാഭ്യാസമുള്ളവരും മികച്ച ജീവിത നിലവാരമുള്ളവരുമായിരുന്നു എന്നതിനാൽ കുറച്ചു കാലത്തിന് ശേഷം തീവ്ര ഇസ്ലാമികത വെടിഞ്ഞ് പൗരസ്വാതന്ത്യം നൽകി. രാജ്യം അതിവേഗം വളർന്നു വികസിച്ചു. ഷാ വംശ ഭരണത്തിൽ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെങ്കിലും ജനാധിപത്യമില്ലായ്മ പരിഷ്കൃത സമുഹത്തിന് വെല്ലുവിളിയായി. കമ്യൂണിസ്റ്റ് പാർട്ടികൾ വരെ ശക്തമായി പ്രവർത്തിച്ച നാടാണ് പേർഷ്യ. ജനാധിപത്യ മോഹം തലയ്ക്ക് പിടിച്ച പരിഷ്കൃത ജനത്തെ അതിവിദഗ്ധമായി ഇസ്ലാമിക ഭീകര സംഘങ്ങൾ തെറ്റിദ്ധരിപ്പിച്ച് അവരുടെ ചൊല്പടിയിലാക്കി. ഇസ്ലാം ജനാധിപത്യ മതമാണെന്ന ധാരണ പടർത്തുകയും ഷാ വംശ ഭരണത്തിൽ നിന്ന് മോചനം തേടാൻ കമ്യൂണിസ്റ്റുകളുമായി സഖ്യം ഉണ്ടാക്കുകയും ചെയ്തു. ഇതിനിടയിൽ യഹൂദർ 1948 ൽ ഇസ്രായേൽ രാജ്യം സ്ഥാപിച്ചു. ഇറാൻ ഷാ ഭരണകൂടം ഇസ്രയേലുമായി സഖ്യത്തിലായി. ഇതോടെ യഹൂദ വിരുദ്ധരായ ഇസ്ളാമിക ഷിയ വിഭാഗം ഷാഭരണത്തിനെതിരെ തിരിഞ്ഞു. 1935 ൽ പുരോഗമന വൽക്കരണത്തിൻ്റെ ഭാഗമായാണ് ഇറാൻ എന്ന പേര് സ്വീകരിച്ചത്. എന്നാൽ ആ
പേര് മാറ്റത്തിന് ശേഷം
1979-ന് മുൻപ്, പഹ്‌ലവി വംശത്തിലെ അവസാനത്തെ ഷാ ആയ മുഹമ്മദ് റെസ പഹ്‌ലവിയാണ് ഇറാൻ ഭരിച്ചിരുന്നത്. ഇറാനെ പാശ്ചാത്യ രാജ്യങ്ങളുമായി ഒത്തുപോകുന്ന ആധുനികവും ശക്തവുമായ ഒരു രാഷ്ട്രമാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 'ശ്വേത വിപ്ലവം' (White Revolution) എന്നറിയപ്പെടുന്ന പരിഷ്കാരങ്ങളിലൂടെ രാജ്യം ദ്രുതഗതിയിലുള്ള വ്യവസായ വളർച്ചയ്ക്കും, വിദ്യാഭ്യാസ വ്യാപനത്തിനും, ഭൂമിയുടെ പുനർവിതരണത്തിനും സാക്ഷ്യം വഹിച്ചു. വോട്ട് ചെയ്യാനുള്ള അവകാശമുൾപ്പെടെ സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ ഇതിലൂടെ ലഭിച്ചു.
1960-കളിലും 70-കളിലും ടെഹ്‌റാനിൽ പാശ്ചാത്യ സ്വാധീനം വ്യക്തമായി കാണാമായിരുന്നു - ആധുനിക വാസ്തുവിദ്യ, സിനിമകൾ, സർവ്വകലാശാലകൾ, മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ രീതികൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. എണ്ണസമ്പത്ത് സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടി, ശീതയുദ്ധകാലത്ത് അമേരിക്കയുടെ പ്രധാന തന്ത്രപ്രധാന സഖ്യകക്ഷിയായി ഇറാൻ ഉയർന്നു വന്നു. പുറമെ നോക്കുമ്പോൾ രാജ്യം പുരോഗമനപരവും സമൃദ്ധവുമാണെന്ന് തോന്നിപ്പിച്ചിരുന്നു.
എങ്കിലും, ആധുനികവൽക്കരണം വളരെ വേഗത്തിലായിരുന്നു നടന്നത്, അതിന്റെ ഗുണഫലങ്ങൾ എല്ലാവരിലും ഒരുപോലെയല്ല എത്തിയത്. രാഷ്ട്രീയ എതിർപ്പുകൾ കർശനമായി നിയന്ത്രിക്കപ്പെട്ടു, ഷായുടെ രഹസ്യ പോലീസ് വിഭാഗമായ 'സവാക്ക്' (SAVAK) വിയോജിപ്പുകളെ അടിച്ചമർത്തി. സ്വേച്ഛാധിപത്യ ഭരണം, അഴിമതി, വർദ്ധിച്ചുവരുന്ന അസമത്വം എന്നിവയുടെ പേരിൽ നിരവധി മതനേതാക്കളും ബുദ്ധിജീവികളും സാധാരണ പൗരന്മാരും ഭരണകൂടത്തെ വിമർശിച്ചു.
1970-കളുടെ അവസാനത്തോടെ നഗരങ്ങളിലും പട്ടണങ്ങളിലും പ്രതിഷേധങ്ങൾ ശക്തമായി. മതവിഭാഗങ്ങൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, വ്യാപാരികൾ എന്നിവരടങ്ങിയ ഒരു വിപുലമായ സഖ്യം ഭരണകൂടത്തിനെതിരെ ഒന്നിച്ചു. 1979-ൽ ഷാ ഇറാൻ വിട്ടു, പ്രവാസത്തിലായിരുന്ന റൂഹുള്ള ഖൊമേനി തിരിച്ചെത്തി. ഇത് ഇറാനിലെ രാജഭരണത്തിന് അന്ത്യം കുറിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപനത്തിന് വഴിയൊരുക്കുകയും ചെയ്തു. 1979-ലെ വിപ്ലവത്തിന് ശേഷം രാജഭരണം അവസാനിക്കുകയും രാജ്യം ഒരു റിപ്പബ്ലിക് ആയി മാറുകയും ചെയ്തു. പക്ഷെ ദിവസങ്ങൾക്കുള്ളിൽ ഇറാനിലെ ജനാധിപത്യവാദികളുടെ നേതാക്കളേയും കമ്യൂണിസ്റ്റ് നേതാക്കളേയും ഇസ്ലാമിക സംഘങ്ങൾ കൊന്നൊടുക്കുകയും തടവിലാക്കുകയും നിരോധിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തിന്റെ ഔദ്യോഗിക നാമം 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ' എന്നായി മാറി. എന്നിരുന്നാലും, അവിടുത്തെ ഭാഷ ഇപ്പോഴും 'പേർഷ്യൻ' (ഫാർസി) എന്നും, അവിടുത്തെ സംസ്കാരം 'പേർഷ്യൻ സംസ്കാരം' എന്നും തന്നെയാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. പക്ഷെ സാംസ്കാരികമായി ആറാം നൂറ്റാണ്ടിലെ ഗോത്ര ഭീകരതയുടെ ഇരകളായ ജനം ഇസ്ലാമിക ഭീകരവാഴ്ചയ്ക്കെതിരെ സമീപകാലത്ത് പോരാട്ടം തുടങ്ങിയിരുന്നു. ആ സമയത്താണ് ഇസ്രയേലും അമേരിക്കയും അറബി രാഷ്ട്രങ്ങളും ചേർന്ന് ഇറാനിലെ ഇസ്ലാമിക ഭീകര ഭരണാധികാരികളെ തകർത്തു തുടങ്ങിയിട്ടുള്ളത്.
Iran, India, Islam, Hinduism, history, democracy?























